റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വൈദ്യുതി പദ്ധതികളുടെ സ്ഥലമേറ്റെടുപ്പ്: മന്ത്രിതല യോഗം നടന്നു

August 12, 2021 - 7:56 pm

തിരുവനന്തപുരം: വിവിധ വൈദ്യുതി പദ്ധതികളുടെ സ്ഥലമേറ്റെടുപ്പ് നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻട്ടി, റവന്യൂ മന്ത്രി അഡ്വ. കെ രാജനുമായി ചർച്ച നടത്തി. ഉദുമ മണ്ഡലത്തിലെ കുറ്റിക്കോൽ 110 കെ.വി സബ്‌സ്റ്റേഷൻ, ദേലംപടി 33 കെ.വി സബ്‌സ്റ്റേഷൻ തുടങ്ങിയ പദ്ധതികളുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉദുമ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു യോഗത്തിൽ അവതരിപ്പിച്ചു.

മൈലാട്ടിയിൽ സ്ഥലം വിറ്റുകിട്ടുന്ന മുറയ്ക്ക് ഉചിതമായ വൈദ്യുതി ഉല്പ്പാദന പദ്ധതി തുടങ്ങാനും, തൃശൂർ വൈദ്യുതി ഭവന്റെ നിർമ്മണവും കാവാലം, പിറവൂർ, കിടങ്ങറ തുടങ്ങിയ സബ്‌സ്റ്റേഷനുകളുടെ സ്ഥലമെടുപ്പും വേഗത്തിലാക്കാൻ തീരുമാനമായി. തോട്ടിയാർ ജല വൈദ്യുതി പദ്ധതിയുടെ പവർ ഇവാക്ക്വേഷന് വേണ്ടിയുള്ള സ്ഥലമെടുപ്പും രാമക്കൽമേട്, കാറ്റിൽ നിന്നും, വൈദ്യുതി ഉല്പ്പാ ദിപ്പിക്കുന്ന പദ്ധതിയ്ക്കാവശ്യമായ സ്ഥലമെടുപ്പും വേഗത്തിലാക്കും. യോഗത്തിൽ ഊർജ പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, കെ.എസ്.ഇ.ബി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഡോ. ബി. അശോക്, ലാൻഡ്് റവന്യൂ കമ്മീഷണർ കെ. ബിജു, ജില്ലാ കളക്ടർമാർ, റവന്യൂ വകുപ്പ്, കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *