തിരുവനന്തപുരം: കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഹയർ സെക്കൻഡറി മാർക്ക് കൂടി പരിഗണിക്കുന്ന മുൻ വർഷത്തെ മാനദണ്ഡങ്ങൾ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോർഡുകളും പരീക്ഷ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു.
