റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി മൗനത്തിൽ ; പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

August 13, 2021 - 11:38 am

തിരുവനന്തപുരം: ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി മൗനം തുടരുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം 13/08/21 വെളളിയാഴ്ചയും നിയമസഭ ബഹിഷ്കരിച്ചു.

ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടിൽ കേരള ജനതയ്ക്ക് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

അധികാരത്തിൽ ഇരിക്കുന്നവർ മറുപടി പറയാത്തത് ശരിയല്ല. മുഖ്യമന്ത്രി മൗനം വെടിയണം. മുഖ്യമന്ത്രി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്ത് ഇരട്ടനീതിയാണെന്നും സതീശന്‍ ആരോപിച്ചു.

എന്നാല്‍ നേരത്തെ തന്നെ പ്രതിപക്ഷം പുറത്തുപോകാന്‍ തീരുമാനിച്ചതാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സഭ ബഹിഷ്കരിച്ച പ്രതിപക്ഷം സഭ കവാടത്തിന് മുന്നിൽ കുത്തിയിരുന്നു. പിന്നീട് നിയമസഭാ ഗേറ്റിൽ പ്രതിപക്ഷ എം.എൽ.എമാർ പ്രതിഷേധ മതിൽ തീർത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *