റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവ ബത്ത നല്‍കാന്‍ തീരുമാനം

August 14, 2021 - 10:33 am

തിരുവനന്തപുരം: 75 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകാൻ സർക്കാർ തീരുമാനം. സാധാരണ 100 പ്രവർത്തി ദിവസങ്ങൾ പൂർത്തിയാക്കുന്ന തൊഴിലാളികൾക്കാണ് ഉത്സവബത്ത അനുവദിച്ചിരുന്നത്.എന്നാല്‍ ഇപ്രാവശ്യം കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 75 ദിവസം തൊഴിലിലേർപ്പെട്ടവർക്ക് വരെ ഉത്സവബത്ത നൽകാന്‍ തീരുമാനിക്കുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *