റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുകഞ്ഞ് അസം-മിസോറം അതിര്‍ത്തി: ബോംബ് ആക്രമണത്തില്‍ സ്‌കൂള്‍ തകര്‍ന്നു

August 15, 2021 - 10:20 am

ദിസ്പൂര്‍: മയവില്ലാത്തെ അസം-മിസോറം അതിര്‍ത്തി സംഘര്‍ഷം. കഴിഞ്ഞ ദിവസം രാത്രി അതിര്‍ത്തിയിലെ സ്‌കൂള്‍ ആക്രമികള്‍ ബോംബിട്ട് തകര്‍ത്തതാണ് പുതിയ സംഭവം.ഹൈലാകണ്ഡി ജില്ലയിലെ കച്ചുര്‍താലിലെ സഹേബ്മാര എല്‍.പി. സ്‌കൂളിലാണ്‌രാത്രി സ്ഫോടനമുണ്ടായതെന്നു അസം പോലീസ് അറിയിച്ചു. കോവിഡിനെത്തുടര്‍ന്നു സ്‌കൂള്‍ അടഞ്ഞു കിടന്നതിനാല്‍ ആര്‍ക്കും അപകടമില്ലെന്നും പോലീസ് സൂപ്രണ്ട് ഗൗരവ് ഉപാധ്യായ് പറഞ്ഞു. അസം-മിസോറം അതിര്‍ത്തിയില്‍ നിന്ന് രണ്ടു കിലോ മീറ്റര്‍ മാറിയാണ് ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. മിസോറാം ഭാഗത്തുനിന്നുള്ള അക്രമികളാണ് സംഭവത്തിന് പിന്നില്‍ പ്രദേശം ഗുട്ട്ഗുട്ടി പോലീസ് ഔട്ട്പോസ്റ്റിനു കീഴിലാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *