റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട

August 17, 2021 - 3:08 pm

കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ മിംസ് ആശുപത്രിക്കു സമീപം നാനോ ഫ്ലാറ്റിൽ നിന്നും മാരക മയക്കുമരുന്നായ 25 ഗ്രാം എം ഡി എം എ യുമായി കോഴിക്കോട് കരുവന്തിരുത്തി സ്വദേശിനി താഴത്തകത്ത് വീട്ടിൽ റജീനയെ (38) പരപ്പനങ്ങാടി എക്സൈസ് റേഞ്ച് പാർട്ടി 17/08/2021 ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.

ഫ്ലാറ്റ് കേന്ദ്രീകരിച്ച് വർഷങ്ങളോളമായി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന യുവതിയാണ് അറസ്റ്റിലായത്. 4 ഗ്രാം എംഡിഎംഎ യുമായി പരപ്പനങ്ങാടിയിൽ അറസ്റ്റിലായ ചാലിയം സ്വദേശി നാലുകുടി പറമ്പിൽ മുഷാഹിദ്(32) എന്നയാളെ ചോദ്യംചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിൽ പ്രധാന പ്രതിയാണ് യുവതി എന്ന് പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികൾ വലയിലാകാൻ ഉണ്ടെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.

പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.

ഇൻസ്പെക്ടർക്ക് പുറമേ പ്രിവെന്റിവ് ഓഫീസർമാരായ ടി പ്രജോഷ് കുമാർ, കെ പ്രദീപ് കുമാർ, ഉമ്മർകുട്ടി സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി,ദിദിൻ,അരുൺ, ജയകൃഷ്ണൻ, വിനീഷ് പി ബി,ശിഹാബുദ്ദീൻ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സ്മിത കെ, ശ്രീജ എം എക്സൈസ് ഡ്രൈവർ വിനോദ് കുമാർ എന്നിവ എന്നിവരടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *