റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താലിബാന്‍ തീവ്രവാദികള്‍ക്കിടയില്‍ മലയാളികളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍; പങ്കുവച്ച് ശശി തരൂർ

August 17, 2021 - 12:20 pm

കാബൂൾ: താലിബാന്‍ തീവ്രവാദികള്‍ക്കിടയില്‍ മലയാളികളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കാബൂള്‍ പിടിച്ചടക്കിയശേഷം താലിബാന്‍ തീവ്രവാദികള്‍ സന്തോഷം പങ്കിടുന്നതിന്റെ ദൃശ്യങ്ങളിലാണ് മലയാളം വാക്കുകള്‍ അവ്യക്തമായി കേള്‍ക്കുന്നത്. ‘സംസാരിക്കട്ടെ’ എന്നു പറയുന്നതായാണ് മനസിലാക്കാനാകുന്നത്. അങ്ങനെ പറയണമെങ്കില്‍ ആ കൂട്ടത്തില്‍ രണ്ട് മലയാളികള്‍ ഉണ്ടായിരിക്കാമെന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. റമീസ് എന്ന അക്കൗണ്ടില്‍ വന്ന വീഡിയോ ശശി തരൂര്‍ ഉള്‍പ്പെടെ പലരും പങ്കുവെച്ചിട്ടുണ്ട്.

കുറഞ്ഞത് രണ്ട് മലയാളി താലിബാന്‍കാര്‍ ഉണ്ടെന്നാണ് മനസിലാവുന്നത്. സംസാരിക്കട്ടെ എന്നു പറയുന്ന മലയാളിയും അത് മനസിലാകുന്ന മറ്റൊരു മലയാളിയും -എന്നാണ് ട്വീറ്റ് പങ്കുവെച്ചുകൊണ്ട് തരൂര്‍ കുറിച്ചിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *