റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്ഷേത്രത്തിൽ യുവതിയെ നിയമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

August 18, 2021 - 7:58 am

ചെന്നൈ: ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് നിയമനം നല്‍കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്ഷേത്രത്തിലെ പ്രാര്‍ത്ഥന മന്ത്രങ്ങള്‍ ചൊല്ലുന്ന പുരോഹിതയായി വനിതയെ നിയമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍.

മാടമ്പാക്കാത്തെ ധേനുപുരേശ്വരര്‍ തിരുക്കോവിലില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമൊരു വനിത പുരോഹിത ആകുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെയാണ് പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ഈ ജോലിയിലേക്ക് ആദ്യമായൊരു സ്ത്രീയെത്തുന്നത്. ക്ഷേത്രങ്ങളില്‍ പുരോഹിതരായി ജാതി ലിംഗഭേദമന്യേ നിയമനം നല്‍കുമെന്ന  ഡിഎംകെ സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് നടപ്പാകുന്നത്.  

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *