റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വകാര്യ വ്യക്തി ലീസിനെടുത്ത സ്ഥലത്തുനിന്നും മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ലഭിച്ചു

August 18, 2021 - 8:01 am

വൈക്കം: മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും ലഭിച്ചു. മത്സ്യക്കുളത്തിനായി നിലംകുഴിച്ചപ്പോൾ ആണ് തലയോട്ടിയും കൈകാലുകളുടേതെന്ന് തോന്നിക്കുന്ന അസ്ഥികളും ലഭിച്ചത്. വൈക്കം ചെമ്മനത്തുകര ക്ഷേത്രത്തിനു കിഴക്ക് കടത്തുകടവിനു സമീപം രമേശന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്.

വർഷങ്ങളായി പുല്ലും പായലും വളർന്നു കിടക്കുന്ന സ്ഥലം സ്വകാര്യ വ്യക്തി ലീസിനെടുത്തു മത്സ്യക്കുളമൊരുക്കാൻ കുഴിച്ചപ്പോഴാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത് , അവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് വിശദാംശങ്ങൾ തേടിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *