റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വെള്ളി മുതല്‍ 4 ദിവസത്തേക്ക് ബാങ്ക് അവധി

August 18, 2021 - 10:28 am

ന്യൂഡല്‍ഹി: രാജ്യത്ത് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ നാലു ദിവസത്തേക്ക് ബാങ്ക് അവധി. കേരളം തമിഴ്നാട്, കര്‍ണാടക, സംസ്ഥാനങ്ങളിലെ ബാങ്കുകളാകും അടച്ചിടുക. വെള്ളി- ഒന്നാം ഓണം, ശനി- തിരുവോണം, ഞായര്‍- അവധി, തിങ്കളാഴ്ച ശ്രീനാരായണ ഗുരു ജയന്തി എന്നീ ദിവസങ്ങളിലാകും ബാങ്ക് അവധി.ഓഗസ്റ്റില്‍ 15 അവധി ദിവസങ്ങളാണ് ബാങ്കിനുള്ളത്. പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, കോര്‍പറേറ്റീവ് ബാങ്കുകള്‍, പ്രദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *