റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ജനകീയാസൂത്രണ രജത ജൂബിലി : ചിറയിന്‍കീഴ് ബ്ലോക്കിലെ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു

August 18, 2021 - 4:59 pm

തിരുവനന്തപുരം: ജനകീയാസൂത്രണ രജതജൂബിലിയുടെ ചിറയിന്‍കീഴ് ബ്ലോക്കിലെ പരിപാടികളുടെ ഉദ്ഘാടനം വി ശശി എം.എല്‍.എ നിര്‍വഹിച്ചു. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള അവബോധം സാധാരണക്കാര്‍ക്ക് നല്‍കിയത് ജനകീയാസൂത്രണ പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ എംഎല്‍എ ആനത്തലവട്ടം ആനന്ദന്‍, ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ ഭരണ സമിതി അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തുടര്‍ ഭരണ സമിതി അധ്യക്ഷന്മാര്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. തുടര്‍ന്ന് ‘നവകേരള നിര്‍മ്മിതിയില്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പ്രസക്തി’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ജനകീയാസൂത്രണ ഒന്നാംഘട്ട സംസ്ഥാന ആസൂത്രണ സെല്‍ അംഗം എന്‍ ജഗജീവന്‍  വിഷയാവതരണം നടത്തി. ചിറയിന്‍കീഴ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ. പി സി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *