റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ്‌ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പൂക്കളമിട്ട്‌ വണ്ടന്മേട്‌ പഞ്ചായത്ത്‌

August 19, 2021 - 1:22 pm

കട്ടപ്പന : കോവിഡ്‌ മാനദണ്ഡം ലംഘിച്ച് പൂക്കളം ഒരുക്കി വണ്ടന്മേട്‌ പഞ്ചായത്ത്‌ ഓഫീസ്‌ .കുടുംബ ശ്രീയുടെ ഓഫീസിലാണ് പൂക്കളം ഒരുക്കിയിരിക്കുന്നത് കോവിഡ് തീവ്ര വ്യാപനത്തിന്‍റെ പാശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി പൂക്കളമിടരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ്‌ പഞ്ചായത്ത്‌ ഓഫീസില്‍ പൂക്കളമൊരുക്കിയിരിക്കുന്നത്‌. .പൂക്കളത്തിന്‌ മുന്നില്‍ നിന്ന്‌ ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും ചേര്‍ന്ന്‌ ഫോട്ടോയെടുക്കുകയും ചെയ്‌തു. സെക്രട്ടറി ഉൾപ്പടെയുളള ജീവനക്കാരോ കുടുംബശ്രീ അം​ഗങ്ങളോ സാമൂഹ്യ അകലം പാലിക്കുന്നതിനോ മാസ്ക് ധരിക്കുന്നതിനോ തയ്യാറായിട്ടില്ല. രണ്ട്‌ പേരൊഴികെ മറ്റാരും മാസ്‌ക്‌ ധരിച്ചിട്ടില്ല. ഓഫീസിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം

പൊതുവെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോട്‌ മുഖം തിരിക്കുന്ന രീതിയാണ്‌ പഞ്ചായത്ത് സെക്രട്ടറിക്കുളളതെന്ന് ജന സംസാരമുണ്ട്‌. ഇയാളെക്കുറിച്ച് പല പരാതികളും നിലവിലുളളതാണ്. അടുത്തയിടെ വണ്ടന്മേട്‌ സര്‍ക്കാരാശുപത്രിയുടെ ഉടമസ്ഥതയിലുളള സ്ഥലം ടേക്ക് എ ബ്രേക്ക്‌ പദ്ധതിയുടെ പേരില്‍ മൂന്നുസെന്‍റ് ഏറ്റെടുക്കാനുളള ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തിന്‍റെ മറവിൽ 10 സെന്‍റോളം കയ്യേറിയെടുത്തതിന്‍റെ പേരിലും ഇയാൾക്കെതിരെ പരാതി നിലവിലുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *