റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

500 രൂപ നല്‍കി ജയില്‍പുള്ളിയാവാം: പുതിയ ജയില്‍ ടൂറിസം പദ്ധതിയുമായി ഹിന്റാല്‍ഗ സെന്‍ട്രല്‍ ജയില്‍

August 19, 2021 - 9:41 am

ബംഗളുരു: 500 രൂപ നല്‍കി ഒരു ദിവസം ജയില്‍പുള്ളിയാവാം. അങ്ങനെ ജയില്‍ ജീവിതം എന്തെന്ന് അറിയാം. ഇതിനായി ജയില്‍ ടൂറിസം എന്ന പുതിയ പദ്ധതി ഒരുക്കിയിരിക്കുകയാണ് കര്‍ണാടകയിലെ ഹിന്റാല്‍ഗ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍.തടവുകാരുടേതിന് സമാനമായി തന്നെയായിരിക്കും ഒരു ദിവസം മുഴുവന്‍ അധികൃതര്‍ പെരുമാറുക. ജയില്‍ നിയമങ്ങള്‍ പൂര്‍ണമായും അനുസരിക്കേണ്ടി വരും. ജയില്‍ യൂണിഫോം നിര്‍ബന്ധം. അഞ്ച് മണിക്കാണ് ജയിലിലെ ഒരു ദിവസം ആരംഭിക്കുന്നത്. സെല്‍ വൃത്തിയാക്കി എത്തിയാല്‍ ചായ. ഒരു മണിക്കൂറിന് ശേഷം പ്രാതല്‍. 11.30 യ്ക്ക് ഊണ്. പിന്നെ രാത്രി ഏഴ് മണിക്ക് മാത്രം ആഹാരം. എത്തുന്നത് ശനി, ഞായര്‍ ദിവസങ്ങളിലാണെങ്കില്‍ മാംസാഹാരം ലഭിക്കും. പുലര്‍ച്ചെ ജയില്‍ പുള്ളികള്‍ എഴുന്നേല്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കണം. ജയിലിലെ ജോലികള്‍ ചെയ്യണം. സെല്ലില്‍ മറ്റ് ജയില്‍ പുള്ളികള്‍ക്കൊപ്പം താമസിക്കുകയും വേണം. ജയില്‍ ടൂറിസം വഴി ജനങ്ങളെ ജയില്‍ ജീവിതം എന്തെന്ന് അറിയിക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ് ജയില്‍ അധികൃതര്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *