റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എഎസ്‌ഐയെ മര്‍ദ്ദിച്ച യുവാവ്‌ അറസ്റ്റില്‍

August 19, 2021 - 7:59 am

കൊച്ചി : എഎസ്‌ഐയെ മര്‍ദ്ദിച്ച യുവാവ്‌ അറസ്റ്റില്‍. പാലക്കാട്‌ സ്വദേശി സുഹൈലാണ്‌ അറസ്‌റ്റിലായത്‌. വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നില്‍ക്കുമ്പോള്‍ മാസ്‌ക്ക്‌ വയ്‌ക്കണമെന്ന്‌ നിര്‍ദ്ദേശിച്ചതിനാണ്‌ സുഹൈല്‍ എഎസ്‌ഐയെ മര്‍ദ്ദിച്ചത്‌. മര്‍ദ്ദനമേറ്റ എഎസ്‌ഐ കെപി സത്യനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി വിട്ടയച്ചു.2021 ഓഗസ്‌റ്റ്‌ 18ന്‌ വൈകിട്ട നാലരയോടെയാണ്‌ സംഭവം

എന്താണ്‌ മാസ്‌ക്‌ വയ്‌ക്കാത്തത്‌ എന്ന്‌ ചോദിച്ച എഎസ്‌ഐക്കുനേരെ പ്രതി പ്രകോപനപരമായി അടുക്കുകയായിരുന്നു. എഎസ്‌ഐയുടെ മുഖത്തേറ്റ മര്‍ദ്ദനത്തില്‍ കണ്ണട ഒടിഞ്ഞ്‌ കണ്ണില്‍ കയറി. പ്രതി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പോലിസിനെ ഏല്‍പ്പിക്കുകയായിരുന്നു. കൊച്ചിയില്‍ കൂളര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ആളാണ്‌ പതി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *