റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ചേര‘ പോസ്റ്റര്‍ പങ്കുവെച്ചു; കുഞ്ചാക്കോ ബോബനെതിരെ സൈബര്‍ ആക്രമണം

August 22, 2021 - 5:23 pm

ചേര’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചതിന് നടന്‍ കുഞ്ചാക്കോ ബോബന് നേരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് നിമിഷ സജയൻ, റോഷൻ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ‘ചേര‘യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. നടൻ കുഞ്ചാക്കോ ബോബനും പോസ്റ്റർ പങ്കുവച്ചിരുന്നു. എന്നാൽ താരം പോസ്റ്റർ പങ്കുവച്ചതിന് പിന്നാലെ പ്രതിഷേധമറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. 

ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അര്‍ജുന്‍ എംസിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. തിരക്കഥ നജീം കോയയുടേതാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ ഈണം പകരുന്നു. അലക്‌സ് ജെ പുളിക്കലാണ് ക്യാമറ.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധം. കുരിശില്‍ നിന്നിറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി ‘ചേ’രയുടെ പോസ്റ്ററിന് സാമ്യമുണ്ട്. ഇതിന് ‘ചേര’ എന്ന് പേര് നല്‍കിയിരിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ് വിദ്വേഷ പ്രചാരകരുടെ വാദം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *