റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്ഗാനിലേക്കുള്ള വിമാന സർവീസുകൾ പാകിസ്ഥാൻ താത്കാലികമായി നിർത്തിവച്ചു

August 22, 2021 - 7:28 pm

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പാക്കിസ്താന്‍ താത്കാലികമായി നിര്‍ത്തിവച്ചു. കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൌകര്യക്കുറവ് കൊണ്ടാണ് സര്‍വ്വീസ് നിര്‍ത്തിവച്ചതെന്നാണ് പാക്കിസ്താന്‍ അനാതാരാഷ്ട്ര എയര്‍ലൈന്‍സ് നല്‍കുന്ന വിശദീകരണം. കഴിഞ്ഞ ഒരാഴ്ചയായി പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസ് മാത്രമാണ് കാബുളിലേക്കും തിരിച്ചും സർവീസ് നടത്തിയിരുന്നത്. കാബൂൾ വിമാനത്താവളത്തിന്റെ സുരക്ഷ അമേരിക്കയുടെ കൈകളിലാണെന്നും അവർ സൈനിക വിമാനങ്ങൾക്കുമാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും പാക് ആക്ഷേപമുണ്ട്.

വിമാനത്താവളത്തിൽ ഉടൻ അവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന് അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസ് വക്താവ് അബ്ദുള്ള ഹഫീസ് അറിയിച്ചു.

വിമാനത്താവളത്തിലെ സൌകര്യക്കുറവിനൊപ്പം റണ്‍വേയില്‍ മാലിന്ന്യക്കൂമ്പാരം പെരുകിയതും സര്‍വ്വീസ് നിര്‍ത്തിവച്ചതിന് കാരണമായി പി ഐ എ പറയുന്നു. താലിബാന്‍ ഭരണം പിടച്ചടക്കിയ ശേഷം വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്തരും ശുചീകരണത്തൊഴിലാളികളുമടക്കം ജോലി കൃത്യമായി ചെയ്യുന്നില്ലെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *