റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീണ്ടും ജാതി സെന്‍സസ് ആവശ്യവുമായി നിതീഷ് കുമാര്‍

August 22, 2021 - 7:41 pm

പാട്ന: വീണ്ടും ജാതി സെന്‍സസ് ആവശ്യവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാജ്യത്ത് ഒരു തവണയെങ്കിലും ജാതി സെന്‍സസ് നടത്തണം. ജാതി സെന്‍സസ് എന്നത് സുപ്രധാന വിഷയമാണ്. വര്‍ഷങ്ങളായി തങ്ങള്‍ അത് ആവശ്യപ്പെടുന്നുണ്ട്. അത് നടപ്പിലായാല്‍ അതിനേക്കാള്‍ മികച്ചതായി മറ്റൊരു കാര്യം ഉണ്ടാകില്ല. അതിലുപരി ഇത് ബീഹാന്റെ മാത്രം ആവശ്യമല്ല. രാജ്യത്തുള്ള എല്ലാ ജനങ്ങള്‍ക്കും അതിന്റെ ഗുണഫലം ലഭിക്കും. ഒരു തവണയെങ്കിലും അത്തരത്തില്‍ ഒരു സെന്‍സസ് നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.ജാതി സെന്‍സസിനെ ഒരു സമുദായവും എതിര്‍ക്കാന്‍ സാധ്യതയില്ലെന്നും അത് എല്ലാവര്‍ക്കും താതപര്യമുള്ള കാര്യമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

Read Also: 10 പാര്‍ട്ടികളിലെ പ്രതിനിധികളുമായി പ്രധാനമന്ത്രിയെ കാണാന്‍ നിതീഷ് കുമാര്‍

നിതീഷ് കുമാറിനെ കൂടാതെ രാജ്യത്തെ പല രാഷ്ട്രീയ നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ ആവശ്യവുമായി അദ്ദേഹം 23/08/2021 തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹിയില്‍ സന്ദര്‍ശിക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *