റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്ഗാനിൽ നിന്ന് 168 പേരെക്കൂടി ഒഴിപ്പിച്ചു; വിമാനത്തിൽ എംപിമാർ ഉൾപ്പടെ അഫ്ഗാൻ പൗരൻമാരും

August 22, 2021 - 12:15 pm

ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ  168 പേരെക്കൂടി ഒഴിപ്പിച്ചു. വ്യോമസേന സി-17 വിമാനം 22/08/2021 ഞായറാഴ്ച രാവിലെ ദില്ലിക്ക് തിരിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. എംപിമാർ ഉൾപ്പടെ അഫ്ഗാൻ പൗരൻമാരും വിമാനത്തിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Read Also: അഫ്ഗാനിൽ നിന്ന് 222 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിച്ചു

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള  222 പേർ ഇന്ത്യയിൽ 22/08/2021 ഞായറാഴ്ച രാവിലെ തിരിച്ചെത്തിയിരുന്നു. വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഇന്ത്യയിലെത്തിയത്. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ പൗരൻമാരെയും തിരിച്ചെത്തിച്ചു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിൽ എത്തിയ 135 പേരാണ് മടങ്ങിയത്.

അഫ്​ഗാനിസ്താനിലെ ഒഴിപ്പിക്കൽ ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *