റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം നല്‍കാന്‍ ശ്രമിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍

August 23, 2021 - 1:40 pm

തിരുവനന്തപുരം: ചില മാധ്യമങ്ങള്‍ താലിബാന് വീരപരിവേഷം നല്‍കാന്‍ ശ്രമിച്ചെന്നും അത് അങ്ങേയറ്റം ഖേദകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മത വര്‍ഗീയ ഭീകര സംഘടനകള്‍ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

23/08/21 തിങ്കളാഴ്ച ശ്രീനാരായണ ഗുരു ജയന്തിയോട് അനുബന്ധിച്ച് ശ്രീനാരായണഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘താലിബാന്‍ എങ്ങനെയാണ് വളര്‍ന്നതെന്നും അവരെ ആരാണ് വളര്‍ത്തിയത് എന്നും എല്ലാവര്‍ക്കും അറിയാം. താലിബാന് വീരപരിവേഷം ചാര്‍ത്തി മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളുടെ ഇടപെടലുകള്‍ ഖേദകരമാണ്’, എന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യര്‍ ചേരി തിരിഞ്ഞ് സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്ന ഇടങ്ങളില്‍ എത്തേണ്ട പാഠമാണ് ഗുരുവിന്റേത്. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനം. സര്‍ക്കാരിന്റെ എത്രയോ നടപടികളില്‍ ഗുരു സന്ദേശത്തിന്റെ പ്രതിഫലനം കാണാമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ജാതിക്ക് അതീതമായി ഗുരു ഉയര്‍ത്തി പിടിച്ച മാനവികതയുടെ സമീപനം അതേപടി നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. ഒരു പ്രത്യേക ജാതി മാത്രം മതിയെന്നോ ഒരു പ്രത്യേക മതം മാത്രം മതിയെന്നോ അല്ല ഗുരു പറഞ്ഞത്. സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വയ്ക്കുന്നത്. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *