റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ പോലീസ്‌ കസ്‌റ്റഡിയില്‍

August 23, 2021 - 7:38 am

ചെന്നൈ : തമിഴ്‌ നാട്ടിലെ പൊന്നേരിപ്പട്ടിയില്‍ പണത്തിനായി മകന്‍ ഷണ്‍മുഖം അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയും റോഡില്‍ വലിച്ചിഴക്കുകയും ചെയ്‌തു. സംഭവം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി . മകന്‍ അമ്മയെ മര്‍ദ്ദിക്കുമ്പോള്‍ വര്‍ത്തുനായ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റക്ക്‌ താസിച്ചിരുന്ന നല്ലമ്മാളിനെയാണ്‌ മകന്‍ മര്‍ദ്ദിച്ചത്‌.

നല്ലമ്മാളുടെ പേരിലുണ്ടായിരുന്ന ഭൂമി മകന്റെ പേരില്‍ എഴുതി കൊടുത്തിരുന്നു. അവര്‍ തൊഴിലുറപ്പിന്‌ പോയി സമ്പാദിച്ച മൂന്നുലക്ഷം രൂപ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇവര്‍ കൈവശം സൂക്ഷിച്ചിരുന്ന താക്കോല്‍ കൈവശപ്പെടുത്താനാണ്‌ ഇവരെ ക്രൂരമായി വലിച്ചിഴച്ച്‌ ആക്രമിച്ചത്‌ .താക്കോല്‍ കൈവശപ്പെടുത്തിയ ശേഷം ഷണ്‍മുഖവും ഭാര്യയും ഇവരെ നടുറോഡില്‍ ഉപേക്ഷിച്ച്‌ പോവുകയായിരുന്നു.

പരിക്കേറ്റ നല്ലമ്മാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഡിയോ വൈറലായതോടെ മകന്‍ ഷണ്‍മുഖത്തെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു ഒളിവില്‍ പോയ ഭാര്യക്കായി പോലീസ്‌ തിരച്ചില്‍ ഊര്‍ജിതമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *