റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

August 24, 2021 - 8:23 am

മലപ്പുറം: യുവ ഡോക്ടർ ആത്മഹത്യ ചെയ്തനിലയില്‍ . നിലമ്പൂരിനടുത്ത് എടക്കര മരുതയിൽ കളത്തിൽ മോഹനന്റെ മകൾ ഡോക്ടർ രേഷ്മയെയാണ് വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ബെംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടിലെത്തിയതായിരുന്നു. അമിതമായ ഗുളികകൾ കഴിച്ച രേഷ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം 2021 ഓഗസ്റ്റ് 24ന് സംസ്ക്കരിക്കും. വഴിക്കടവ് പൊലീസ് വീട്ടിൽ എത്തി ഇൻക്വസ്റ്റ് നടത്തി.

എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു ഡോ. രേഷ്മ. ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാൾ അടുത്തിടെ പിൻമാറിയിരുന്നു. ഈ മനോവിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *