റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിഖ് വിരുദ്ധ കലാപം: ജാമ്യം തേടി കോണ്‍ഗ്രസ് മുന്‍ എം.പി. സുപ്രീം കോടതില്‍

August 25, 2021 - 9:30 am

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോണ്‍ഗ്രസ് മുന്‍ എം.പി. സജ്ജന്‍ കുമാര്‍ ജാമ്യാപേക്ഷയുമായി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു.ആരോഗ്യകാരണങ്ങളാല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. സജ്ജന്റെ ആരോഗ്യനില സംബന്ധിച്ച് അടുത്ത മാസം ആറിനു സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ്മാരായ എസ്. കെ കൗള്‍, ഹൃഷികേശ് റോയി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് സി.ബി.ഐക്കു നിര്‍ദേശം നല്‍കി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് 1984 ല്‍ പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തില്‍ ഡല്‍ഹിയിലെ രാജ്നഗര്‍ മേഖലയില്‍ അഞ്ച് സിഖുകാര്‍ കൊല്ലപ്പെട്ടതുമായും ഒരു ഗുരുദ്വാര കത്തിച്ചതുമായും ബന്ധപ്പെട്ട കേസിലാണു സജ്ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ടത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *