റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്ന സുരക്ഷാ സാഹചര്യം കാരണം ഇനിമുതൽ എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസയിൽ മാത്രമേ ഇന്ത്യയിലേക്ക് പ്രവേശനം ഉള്ളു .

August 25, 2021 - 9:05 pm

അഫ്ഗാനിസ്ഥാനിലെ നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളും “ഇ-എമർജൻസി എക്സ്-മിസ്ക് വിസ” (E -Emergency  X Misc visa ) അവതരിപ്പിച്ചുകൊണ്ട് വിസ നടപടികൾ കാര്യക്ഷമമാക്കുന്നതും കാരണം, ഇനിമുതൽ എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസയിൽ മാത്രമേ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ  കഴിയൂ.  ചില അഫ്ഗാൻ പൗരന്മാരുടെ  പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടുവെന്ന  റിപ്പോർട്ടുകൾ കണക്കിലെടുത്ത്, നിലവിൽ ഇന്ത്യയിൽ ഇല്ലാത്ത എല്ലാ അഫ്ഗാൻ പൗരന്മാർക്കും മുമ്പ് അനുവദിച്ച വിസകൾ അടിയന്തിരമായി  അസാധുവാക്കിയതായി അറിയിച്ചിട്ടുണ്ട് .ഇന്ത്യയിലേക്ക് വരാൻ  ആഗ്രഹിക്കുന്ന അഫ്ഗാൻ പൗരന്മാർക്ക് www.indianvisaonline.gov.in ൽ ഇ-വിസയ്ക്ക് അപേക്ഷിക്കാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *