ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്21 ബൈസണ്‍ യുദ്ധവിമാനം രാജസ്ഥാനിലെ ബാര്‍മറില്‍ തകര്‍ന്നു വീണു. പരിശീലനപ്പറക്കലിനിടെയാണ് അപകടം. വിമാനം തകര്‍ന്നത് സ്ഥിരീകരിച്ച വ്യോമസേന, പൈലറ്റ് സുരക്ഷിതനാണെന്ന് വ്യക്തമാക്കി. വൈകീട്ട് 5.30ഓടെയായിരുന്നു അപകടം. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടത്തിനിടയാക്കിയത്. വിമാനം തകരുന്ന ഘട്ടത്തില്‍ പൈലറ്റ് സുരക്ഷിതനായി പുറത്തുകടക്കുകയായിരുന്നു. അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
