റോജിൻ തോമസ് സംവിധാനം ചെയ്ത് ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഹോം . ഈ മാസം 19ന് ആമസോൺ പ്രൈം മിലൂടെ റിലീസ് ചെയ്ത ഈ ചിത്രം മലയാളത്തിലെ സമീപകാല ഡയറക്ട് ഒ ടി ടി റിലീസുകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടി മുന്നിലെത്തിയ ചിത്രമാണ്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ് ഒലിവർ ട്വിസ്റ്റും കുട്ടിയമ്മയും . ഇന്ദ്രൻസും മഞ്ജു പിള്ളയുമാണ് ഈ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത് :
എന്നാൽ ഇപ്പോഴിതാ യഥാർത്ഥ കുട്ടിയമ്മയുടെ കൂടെയുള്ള ചിത്രം പങ്കുവെച്ചു കൊണ്ട്മഞ്ജുപിള്ള എത്തിയിരിക്കുകയാണ്. സംവിധായകൻ റോജിന്റെ അമ്മയാണ് കുട്ടിയമ്മ.സ്വന്തം അമ്മയുടെ പേര് തന്നെ കഥാപാത്രത്തിന് നൽകുകയായിരുന്നു എന്ന് റോജിൻ പറഞ്ഞു.
