റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഛത്തീസ്ഗഡ് കോണ്‍ഗ്രസിലും വിമതയുദ്ധം: എംഎല്‍എമാരെ ഡല്‍ഹിക്കു വിളിച്ചു

August 27, 2021 - 11:48 am

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ നീക്കുന്നതിനായി ഛത്തീസ്ഗഡ് കോണ്‍ഗ്രസില്‍ നടക്കുന്ന വിമതയുദ്ധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ ഡല്‍ഹിക്കു വിളിച്ചു.ബാഗേലിനെ നീക്കണമെന്നും അധികാരക്കസേര തനിക്കു വേണമെന്നും ആവശ്യപ്പെട്ട് മന്ത്രിസഭാംഗമായ ടി.എസ്. സിങ്ദേവാണു ഛത്തീസ്ഗഡില്‍ വിമതനീക്കം നടത്തുന്നത്. രണ്ടുപേരും കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.സിങ്ദേവ് ഇന്നു വീണ്ടും രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിനിടെയാണ് എം.എല്‍.എമാരെയും ഹെക്കമാന്‍ഡ് ഡല്‍ഹിക്കു വിളിച്ചിരിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നു ബാഗേലും സിങ്ദേവും വ്യക്തമാക്കിയിട്ടുണ്ടെന്നു ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള പി.എല്‍. പുനിയ പറഞ്ഞു.മുഖ്യമന്ത്രിപദം പങ്കിടാമെന്നു 2018 ഡിസംബറില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയ വേളയില്‍ ധാരണയായിരുന്നെന്നാണു സിങ്ദേവ് ക്യാമ്പിന്റെ വാദം. വിട്ടുവീഴ്ചയ്ക്കു സിങ്ദേവ് തയാറല്ലെന്നും മുഖ്യമന്ത്രിപദം കിട്ടിയില്ലെങ്കില്‍ മന്ത്രിസഭയില്‍നിന്നോ കോണ്‍ഗ്രസില്‍നിന്നുതന്നെയോ രാജിവയ്ക്കാന്‍ അദ്ദേഹം ഒരുക്കമാണെന്നുമാണ് അദ്ദേഹത്തിന്റെ അടുപ്പക്കാര്‍ നല്‍കുന്ന സൂചന.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *