റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

August 27, 2021 - 4:43 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാകും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമെ തുറക്കൂ. അത്യാവശ്യഘട്ടത്തിലുള്ള യാത്ര മാത്രമെ ഞായറാഴ്ച അനുവദിക്കൂ. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി 30,000 ത്തിന് മുകളില്‍ ആളുകള്‍ക്ക് കൊവിഡ് ബാധിക്കുന്നുണ്ട്.

എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ കഴിഞ്ഞ ദിവസം രോഗ ബാധ സ്ഥിരീകരിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തലതാഴ്‌ത്തേണ്ട അവസ്ഥയാണുള്ളത്. അധിക്ഷേപം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടിവേണമെന്ന് എം.എസ്.എഫ് കോളേജ് യൂണിറ്റുകള്‍.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 20,134 പേരാണ് മരിച്ചത്. 7,11,625 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *