റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇനി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണം: മുഖ്യമന്ത്രിമാരോട് കേന്ദ്ര ഊര്‍ജ്ജ മന്ത്രി

August 28, 2021 - 10:51 am

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഊര്‍ജ്ജ മന്ത്രി രാജ്കുമാര്‍ സിങ് കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതി. സര്‍ക്കാരിന്റെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളായി മാറ്റാനുള്ള നീക്കം പൊതുജനങ്ങള്‍ക്ക് ഒരു മാതൃകയാകുമെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ധന വിഭവശേഷി കുറഞ്ഞുവരികയാണ്. ഇന്ധന ഉല്‍പന്നങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതി മലിനീകരണം മറ്റൊരു വശത്ത്. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളാണ് നല്ലത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചതും മന്ത്രി ചൂണ്ടികാട്ടി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *