റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിനെ കൊന്ന്‌ കനാലില്‍ തളളിയ കേസില്‍ മുഖ്യ പ്രതി പോലീസിന്‌ കീഴടങ്ങി

August 29, 2021 - 12:22 pm

കണ്ണൂര്‍ : കണ്ണൂര്‍ ചക്കരക്കല്ലില്‍ യുവാവിനെ കൊന്ന്‌ കനാലില്‍ തളളിയ കേസിലെ മുഖ്യ പ്രതി അബ്ദുള്‍ ഷുക്കൂര്‍ 2021 ഓഗസ്റ്റ് 28ന്‌ പുലര്‍ച്ചെ നാലോടെ ചക്കരക്കല്‍ പോലീസ്‌ സ്‌റ്റേഷനിലെത്തി കീഴങ്ങി. ഷുക്കൂറും സുഹൃത്തും ചേര്‍ന്ന്‌ മിടാവിലോട്ടെ പ്രശാന്തി നിവാസില്‍ ഇ പ്രജീഷിനെ കൊലപ്പെടുത്തിയ കേസിലാണ്‌ അറസ്റ്റ്‌ . കൊലപാതത്തിന്‌ ശേഷം മുഖ്യപ്രതി ഷുക്കൂര്‍ നാടുവിട്ടിരുന്നു. ആന്ധ്ര പ്രദേശുള്‍പ്പെടയുളളശ സ്ഥലങ്ങളില്‍ പോലീസ്‌ പിന്തുടരുന്നതിനിടെയാണ്‌ കീഴടങ്ങിയത്‌.

കൊടുവാളിന്റെ മൂര്‍ച്ചയില്ലാത്ത ഭാഗം കൊണ്ട്‌ പ്രജീഷിന‍റെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന ഷുക്കൂര്‍ പോലീസിനോട്‌ സമ്മതിച്ചു. കൊടുവാള്‍ ഷുക്കൂറിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. 2021 ആഗസ്റ്റ്‌ 20 ന്‌ രാവിലെയാണ്‌ പൊതുവാച്ചേരി മണിക്കല്‍ അമ്പലത്തിന്‌ സമീപത്തെ കനാലില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്‌. പനയത്താം പറമ്പ്‌ സ്വദേശി സിപി പ്രശാന്തിനെ (40) സംഭവ ദിവസം തന്നെ പോലീസ്‌ അറസറ്റ്‌ ചെയ്‌തിരുന്നു.

നേരത്തെ നാലുലക്ഷം രൂപയുടെ തേക്കുതടികള്‍ കവര്‍ന്ന സംഭവത്തില്‍അബ്ദുള്‍ ഷുക്കൂര്‍ റിയാസ്‌ എന്നിവര്‍ക്കെതിരെ പ്രജീഷ്‌ പോലീസില്‍ മൊഴിനല്‍കിയിരുന്നു. അതേതുടര്‍ന്നുണ്ടായ വൈരാഗ്യമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *