റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്ന് വനിതകൾ ഉൾപ്പെടെ ഒൻപത് ജഡ്ജിമാർ സുപ്രീം കോടതിയിൽ സത്യപ്രതിജ്ഞ ചെയ്തു

August 31, 2021 - 3:26 pm

ന്യൂഡൽഹി: മൂന്ന് വനിതകൾ ഉൾപ്പെടെ ഒൻപത് ജഡ്ജിമാർ 31/08/21 ചൊവ്വാഴ്ച സുപ്രീം കോടതിയിൽ സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒൻപത് ജഡ്ജിമാർ ഒറ്റയടിക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് പുതിയ ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ചീഫ് ജസ്റ്റിസ് എഎസ് ഓക, കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബിവി നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ചീഫ് ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരാണ് പുതിയ ജഡ്ജിമാർ.

കേരള ഹൈക്കോടതിയിലെ സിടി രവികുമാർ, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം എം സുന്ദ്രേഷ്, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബെലാ എം ത്രിവേദി, മുതിർന്ന അഭിഭാഷകൻ പിഎസ് നരസിംഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു. ഒൻപത് പുതിയ ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ, സുപ്രീംകോടതിയുടെ അംഗബലം 33 ൽ നിന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ആയി ഉയരും. ജസ്റ്റിസ് ബി വി നാഗരത്ന രാജ്യത്തെ വനിതാ ജഡ്ജിയായി മാറും.

സെപ്തംബർ 25 മുതൽ 2027 ഒക്ടോബർ 26 വരെയാണ് ഇവർ ജഡ്ജിയായിരിക്കുക. ഒൻപത് ജഡ്ജിമാരുടെ പേരുകൾ സുപ്രീം കോടതി കൊളീജിയമാണ് കേന്ദ്രത്തിന് ശുപാർശ ചെയ്തത്. ഇത് പിന്നീട് അത് ഓഗസ്റ്റ് 26 ന് കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു.

ജസ്റ്റിസ് പിഎസ് നരസിംഹ ബാറിൽ നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. 1993 ൽ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം നിലവിൽ വന്നതിന് ശേഷം ബാറിൽ നിന്ന് സുപ്രീം കോടതിയിലേക്ക് നേരിട്ട് സ്ഥാനക്കയറ്റം ലഭിക്കുന്ന ആറാമത്തെ അഭിഭാഷകനായി അദ്ദേഹം മാറുകയും ചെയ്തു. 1993 ന് ശേഷം, അഞ്ച് അഭിഭാഷകർ- എൻ സന്തോഷ് ഹെഗ്‌ഡെ, ആർഎഫ് നരിമാൻ, യു യു ലളിത്, എൽ എൻ റാവു, ഇന്ദു മൽഹോത്ര എന്നിവരെ നേരിട്ട് ബാറിൽ നിന്ന് സുപ്രീം കോടതി ബെഞ്ചിലേക്ക് ഉയർത്തിയ ശേഷം സുപ്രീം കോടതി ജഡ്ജിമാരായി.

ഇതിന് മുൻപ്, ജസ്റ്റിസ് എസ്എം സിക്രി, ജസ്റ്റിസ് കുൽദീപ് സിംഗ് എന്നിവരെ ബാറിൽ നിന്ന് നേരിട്ട് സുപ്രീം കോടതിയിൽ ജഡ്ജിമാരായി നിയമിച്ചിരുന്നു. ബാറിൽ നിന്ന് നേരിട്ട് ജഡ്ജിയാകുന്ന ആദ്യ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സിക്രി മാറി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *