റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിധിയെന്നു തെറ്റിദ്ധരിപ്പിച്ച് വ്യാജ സ്വർണം വിൽക്കാൻ ശ്രമം; മൂന്ന് യുവാക്കൾ അറസ്റ്റിൽ

August 31, 2021 - 3:38 pm

തൃശ്ശൂർ: തൃശ്ശൂരിൽ നിധിയെന്ന പേരിൽ വ്യാജ സ്വര്‍ണം നല്‍കി തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. ഉത്തരേന്ത്യന്‍ സ്വദേശികളായ ശങ്കര്‍, വിനോദ്, രാജു എന്നിവരാണ് അറസ്റ്റിലായത്.

വില്‍പ്പനക്കായി കൊണ്ടുവന്ന വ്യാജ സ്വര്‍ണം പോലീഡ് കണ്ടെടുത്തു. രണ്ടര കിലോഗ്രാം തൂക്കമുള്ള മുക്കുപണ്ടമാണ് പൊലീസ് പിടികൂടിയത്.

തങ്ങൾക്ക് ഭൂമി കുഴിച്ചപ്പോൾ കിട്ടിയ നിധിയെന്നാണ് ഇവർ നാട്ടുകാരെ വിശ്വസിപ്പിച്ചത്. ഇതിനായി യഥാർത്ഥ സ്വർണം കാണിക്കുകയും അതിന്റെ മറവിൽ വൻതോതിൽ മുക്കുപണ്ടം കൊണ്ടുവരികയുമാണ് ഇവർ ചെയ്യുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *