റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്ട്‌ വന്‍ മയക്കുമരുന്നുവേട്ട : ഒരാള്‍ എക്‌സൈസ്‌ പിടിയില്‍

September 1, 2021 - 9:02 am

കോഴിക്കോട്‌ : അമ്പത്‌ ലക്ഷം രൂപയുടെ എംഡിഎംഎ മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. . നിലമ്പൂര്‍ താലൂക്കില്‍ പനങ്കയം വടക്കേടത്തുവീട്ടില്‍ ഷൈന്‍ ഷാജി (22) ആണ്‌ എക്‌സൈസിന്റെ പിടിയിലായത്‌. മയക്കുമരുന്ന്‌ കടത്താന്‍ ഉപയോഗിച്ച കാറും കസ്‌റ്റഡിയിലെടുത്തു.

2021 ആഗസ്‌റ്റ്‌ 30ന്‌ ചൊവ്വാഴ്‌ച രാവിലെ 10.45 ഓടെ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ്‌ റെയിഞ്ച്‌ ഓഫീസ്‌ ഫറോക്കും, കോഴിക്കോട്‌ എക്‌സൈസ്‌ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ്‌ കോഴിക്കോട്‌ പാലാഴിയില്‍ വച്ച്‌ ഇയാള്‍ പിടിയിലായത്‌. ആലുവയില്‍നിന്നും എത്തിച്ചതാണ്‌ മയക്കുമരുന്നെന്ന്‌ ഇയാള്‍ എക്‌സൈസിന്‌ നല്‍കിയ മൊഴിയില്‍ പറയുന്നു.

ഫറോക്ക്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ കെ സതീശന്‍, ഇന്റലിജന്‍സ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ എ പ്രജിത്‌ എന്നിവരുടെ നേതൃത്വത്തിലുളള എക്‌സൈസ്‌ സംഘമാണ്‌ പ്രതിയെ വലയിലാക്കിയത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *