റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിവി അൻവർ റിസോർട്ടിന് വേണ്ടി നിർമ്മിച്ച തടയിണകൾ പൊളിച്ച് നീക്കാൻ കോഴിക്കോട് കളക്ടറുടെ ഉത്തരവ്

September 1, 2021 - 7:48 am

കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ കോഴിക്കോട് കക്കാടം പൊയിലിലെ പാർക്കിന് വേണ്ടി നിർമ്മിച്ച തടയിണകൾ പൊളിച്ച് നീക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ ഉത്തരവിട്ടു. . പാർക്കിന്റെ ഭാഗമായി തടയണകളും കെട്ടിടങ്ങളും നിർമിച്ചത് നിയമ വിരുദ്ധമാണെന്ന് കാട്ടി പരിസ്ഥിതി പ്രവർത്തകർ നൽകിയ ഹർജിയിൽ പരിശോധിച്ച് നടപടിയെടുക്കാൻ 2020 ഡിസംബറിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കളക്ടർ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചതിനെ തുടർന്നാണ് നടപടി

പിവി അൻവർ റിസോർട്ടിന് വേണ്ടി നിർമ്മിച്ച നാല് തടയിണകളാണ് ഒരു മാസത്തിനകം പൊളിച്ച് നീക്കണമെന്ന് കളക്ടർ ഉത്തരവിട്ടത്. പാർക്ക് ഉടമകൾ തടയണ പൊളിക്കാൻ തയാറായില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് അതിന്റെ ചെലവ് ഉടമകളിൽനിന്ന് ഈടാക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *