റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ 47,092 പേർക്ക് കൊവിഡ്

September 2, 2021 - 12:52 pm

ദില്ലി: രാജ്യത്ത് വീണ്ടും നാൽപതിനായിരം കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. രാജ്യത്ത് 24 മണിക്കൂറിനിടെ 47,092 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകൾ  3,28,57,937 ആയി ഉയർന്നു.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 509മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള കൊവിഡ് മരണം നാല് ലക്ഷം കവിഞ്ഞു. 4,39,529 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 

കൊവിഡ് ബാധിച്ച് നിലവിൽ രാജ്യത്ത് ചികിത്സയുള്ളവരുടെ എണ്ണം 3,89,583 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 3,20,28,825 ആണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *