റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാബൂളിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനരഹിതമായിട്ടില്ലെന്ന് കേന്ദ്രം

September 4, 2021 - 11:11 am

ന്യൂഡല്‍ഹി: അഫ്ഗാന്റെ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസി സുരക്ഷിതമാണെന്നും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദേശമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പ്രാദേശിക ജീവനക്കാര്‍ക്കുള്ള ശമ്പളം കേന്ദ്രസര്‍ക്കാര്‍ യഥാസമയം വിതരണം ചെയ്തിട്ടുണ്ട്. അഫ്ഗാനില്‍ ബാക്കിയുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉടന്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കാബൂളുമായും ഇന്ത്യന്‍ എംബസി ജീവനക്കാരുമായും ഇതിനായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. അതേ സമയം, പുതിയ അഫ്ഗാന്‍ സര്‍ക്കാരിന്റെ നിലപാടിനെക്കൂടി ആശ്രയിച്ചിരിക്കും ഒഴിപ്പിക്കല്‍ നടപടികള്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *