റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ അവേക്ക്‌ ക്രിനിയോട്ടമി ശസ്ത്രക്രിയ പൂര്‍ണ വിജയം

September 4, 2021 - 7:54 am

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജറി വിഭാഗം രണ്ടുദിവസങ്ങളായി നടത്തിയ തലയോട്ടി തുറന്നുളള രണ്ട്‌ അവേക്ക്‌ ക്രിനിയോട്ടമി ശസ്‌ത്രക്രിയകളും വിജയമായി. ട്യൂമര്‍ ബാധിച്ച രോഗികളെ പൂര്‍ണമായി മയക്കാതെ (അനസ്‌തേഷ്യ നല്‍കാതെ) അവരുമായി സംവദിച്ചുകൊണ്ട്‌ നടത്തുന്ന ശസ്‌ത്രക്രിയയാണ് അവേക്ക്‌ ക്രിനിയോട്ടമി. കടുത്തുരുത്തി തിരുവമ്പാടി മറ്റക്കോട്ടില്‍ പീറ്റര്‍ എം വര്‍ക്കി (40), തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട്‌ സ്വദേശി പ്രതീപ്‌ (49) എന്നിവരാണ്‌ ശസ്‌ത്രക്രിയകള്‍ക്ക് വിധേയരായത്‌.

2021 ജൂലൈ 27നാണ്‌ വലത്‌ കൈ തളര്‍ന്നുപോകുന്നതുപോലുളള രോഗലക്ഷണവുമായി പീറ്ററും, ആഗസ്റ്റ്‌ 17ന്‌ പ്രതീപും തലക്കകത്തെ മുഴ നീക്കുന്നതിനായി ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.പികെ ബാലകൃഷ്‌ണനെ സമീപിച്ചത്‌. ട്യൂമര്‍ ആണെന്നറിഞ്ഞ ഉടന്‍ ശസ്‌ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സാധാരണ രീതിയില്‍ രോഗികളെ പൂര്‍ണമായി മയക്കി ഈ ശസ്‌ത്രക്രിയ നടത്തിയാല്‍ രോഗികള്‍ക്ക്‌ സംസാര ശേഷി നഷ്ടപ്പെടുവാനും ശരീരത്തിന്‍റെ ഒരു ഭാഗം തളര്‍ന്നുപോകാനും സാധ്യതയുളളതിനാലാണ്‌ ഇത്തരത്തില്‍ ശസ്‌ത്രക്രിയ നടത്തിയത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *