അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ 13 വര്‍ഷങ്ങള്‍ക്കുശേഷം പ്രത്യേക കോതിയില്‍ വിചാരണ പൂര്‍ത്തിയായി . 2008 ജൂലൈ 26 നാണ് അഹമ്മദാബഹാദില്‍ 21 സ്ഫോടനങ്ങള്‍ ഉണ്ടായത്. 56 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്‌ത കേസില്‍ 77 പ്രതികളാണുളളത്. . 1100 സാക്ഷികളെ വിസ്‌തരിച്ചു. വിചാരണ പൂര്‍ത്തിയായെന്നും വിധിപറയാന്‍ മാറ്റിവച്ചുവെന്നും പ്രത്യേക കോടതി ജഡ്‌ജി എ.ആര്‍ പട്ടേല്‍ പ്രഖ്യാപിച്ചു. സ്‌പോടനം നടന്ന് ഒരു വര്‍ഷത്തിനുശേഷം 2009 ഡിസംബറിലാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്. നിരോധിത സംഘടനയായ സിമിയുമായി ബന്ധമുളള ഇന്ത്യന്‍ മുജാഹിദീന്‍ ആണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പോലീസ് പറഞ്ഞത്.
ന്യൂന പക്ഷ സമുദായത്തില്‍ പെട്ട നിരവധിപ്പേര്‍ കൊല്ലപ്പെട്ട 2002ലെ ഗുജറാത്ത് കലാപത്തിനുളള പ്രതികാരമായിട്ടാണ് ഇന്ത്യന്‍ മുജാഹിദീന്‍ സ്‌പോടനം ആസൂത്രണം ചെയ്‌തത്. സ്‌പോടനത്തിന് ദിവസങ്ങള്‍ക്കുശേഷം സൂറത്തിന്റെ വിവിധ ഇടങ്ങളില്‍നിന്ന് ബോംബുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 20 എഫ്‌ഐആറുകള്‍ അഹമ്മദാബാദിലും 15 എണ്ണം സൂറത്തിലും രജിസ്റ്റര്‍ ചെയ്‌തു. ഇവ 35 എണ്ണമാക്കി കോടതി മാറ്റിയശേഷമാണ് വിചാരണ തുടങ്ങിയത്. ഗുജറാത്ത് പോലീസ് 85 പ്രതികളെ അറസ്റ്റ് ചെയ്‌തു. ഇതില്‍ 78 പേര്‍ക്കെതിരെയാണ് വിചാരണ നടന്നത്. ഒരാള്‍ മാപ്പുസാക്ഷിയായിരുന്നു.
കൊലപാതകം ,ക്രിമിനല്‍ ഗൂഡാലോചന, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുപിഎ)എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ് പ്രത്യേക കോടതി ആദ്യഘട്ടത്തില്‍ വിചാരണ നടത്തിയിരുന്നത്. തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാക്കി . വിചാര നടപടികള്‍ പുരോഗമിക്കുന്നതിനിടെ 2013ല്‍ ചില പ്രതികള്‍ ജയിലില്‍ ടണല്‍ നിര്‍മിച്ച് രക്ഷപെടാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. ഈ കേസിലെ വിചാരണ ഇനിയും ബാക്കിയാണ്.
