റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്ഷേത്ര വിരുദ്ധകരാറില്‍ നിന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പിന്മാറണമെന്ന്‌ ക്ഷേത്ര സംരക്ഷണ സമിതി അദ്ധ്യക്ഷന്‍

September 4, 2021 - 8:10 am

കൊടുങ്ങല്ലൂര്‍ : മുസിരിസ്‌ കമ്പനിയുമായുണ്ടാക്കിയ ക്ഷേത്ര താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ കരാറില്‍ നിന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌ പിന്മാറണമെന്ന്‌ ക്ഷേത്രസംരക്ഷണ സമിതി അദ്ധ്യക്ഷന്‍ കെ.സതീഷ്‌ ചന്ദ്രന്‍ ആവശ്യപ്പെട്ടു. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭൂമിയും വസ്‌തുവകകളും പണയം വയ്‌ക്കാനുളള നീക്കത്തിനെതിരെ ക്ഷേത്ര രക്ഷാവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നാമജപ യജ്ഞവേദിയില്‍ സംസാരിക്കുകയായിരുന്നു സതീഷ്‌ ചന്ദ്രന്‍. ദേവസ്വം വസ്‌തുവകകള്‍ സംരക്ഷിക്കേണ്‍ ചുമതല ഭക്തന്മാര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തെ ദേവസ്വം ബോര്‍ഡ്‌ കണ്ടില്ലെന്ന്‌ നടിക്കുകയാണെന്നും ഈ അവഗണന മൂലം സമരത്തിന്റെ രൂപവും ഭാവവും മാറിയാല്‍ അതിനുത്തരവാദി ബോര്‍ഡായിരിക്കുമെന്നും സമിതി പാലക്കാട്‌ മേഖലാ സെക്രട്ടറി കെ വിനോദ്‌ കുമാര്‍ പറഞ്ഞു. നാമജപ യജ്ഞത്തിന്റെ നാലാം ദിവസം ക്ഷേത്രരക്ഷാവേദി ജനറല്‍ കണ്‍വീനര്‍ സിഎംശശീന്ദ്രന്‍,വി.ഡി. ഷീല എന്നിവര്‍ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *