റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അട്ടപ്പാടിയില്‍ കാട്ടാന നാലുവാഹനങ്ങള്‍ തകര്‍ത്തു

September 7, 2021 - 11:01 am

അഗളി ; അഗളി അട്ടപ്പാടിയില്‍ കാട്ടാന ഓട്ടോറിക്ഷ ഉള്‍പ്പെട നാലുവാഹനങ്ങള്‍ നശിപ്പിച്ചു. 2021 സെപ്‌തംബര്‍ മാസം 4 ശനിയാഴ്‌ച രാത്രി എട്ടുമണിയോടെ തേക്കുപന ഊരിലേക്ക് യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണ്‌ കാട്ടാനയുടെ ആക്രമണത്തിരയായത്‌. ആന വരുന്നെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നതിനാല്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി യാക്ക്രാരെ സമീപത്തെ കൃഷിയിടത്തിലെ വൈദ്യുതി വേലിക്കുളളില്‍ സുരക്ഷിതരാക്കുകയായിരുന്നു. അപ്പോഴേക്കും റോഡിലൂടെ ത്തിയ കാട്ടാന ഓട്ടോറിക്ഷ കേടുവരുത്തുകയായിരുന്നു. കൂടാതെ മറ്റു്‌മൂന്നുവാഹനങ്ങള്‍ക്കും കേടുവരുത്തിയിട്ടുണ്ട്‌.

വിവരമറിയിച്ചതിനെ തുടര്‍ന്ന് ദ്രുത പ്രതികരണ സംഘം സ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധിച്ചു. മുതിര്‍ന്ന വനം വകു്‌പ്പ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ ശേഷമാണ്‌ പ്രതിഷേധം അവസാനിച്ചത്‌. ബൊമ്മയാംപടി, ഫോറസ്‌റ്റ്‌ ഓപി കേന്ദ്രീകരിച്ച നാട്ടുകാരുടെ സഹകരണത്തോടെ ആനകളെ തുരത്താന്‍ പ്രത്യേക സ്‌ക്വാഡ്‌ പ്രവര്‍ത്തിക്കാന്‍ ധാരണയായി. ആഴ്‌ചകളായി ഈ പ്രദേശത്ത്‌ ആനശല്യമുണ്ട്‌. രണ്ടാഴ്‌ച മുമ്പും സമാന രീതിയില്‍ ഓട്ടോറിക്ഷക്കുനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *