റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറു വിമാനങ്ങളും ആയിരം യാത്രക്കാരെയും താലിബാന്‍ ബന്ദിയാക്കിയെന്ന് യു.എസ്.

September 7, 2021 - 8:05 am

കാബൂള്‍: രാജ്യംവിടാന്‍ താലിബാന്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് ആറു വിമാനങ്ങളും ആയിരത്തോളം യാത്രക്കാരും അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. അതേസമയം, വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കുന്നില്ലെന്നും യാത്രക്കാരെ താലിബാന്‍ ബന്ദിയാക്കിയതായും യു.എസ്. കോണ്‍ഗ്രസ് വിദേശകാര്യ സമിതിഅംഗം മൈക് മക്കോള്‍ പറഞ്ഞു. അമേരിക്കന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെ സംഘത്തിലുണ്ട്.

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ മസാരെ ഷെരീഫ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങള്‍ക്കാണ് താലിബാന്‍ അനുമതി നിഷേധിച്ചത്. വിമാനങ്ങള്‍ക്ക് പറന്നുയരാനുള്ള അനുമതി താലിബാനില്‍നിന്ന് നേടിയെടുക്കാന്‍ അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. യാത്രക്കാരുടെ ജീവന്‍ അപകടത്തിലായാല്‍ അതിനുത്തരവാദി അമേരിക്ക ആയിരിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത യു.എസ്. ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *