അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ശസ്ത്രക്രിയകൾ പുനരാരംഭിച്ചു

September 8, 2021 - 8:04 pm

എറണാകുളം: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കോവിഡ് ഇതര  ശസ്ത്രക്രിയകൾക്കുള്ള ഓപ്പറേഷൻ തിയേറ്ററുകൾ അറ്റകുറ്റപ്പണികൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു. മെഡിക്കൽ കോളേജ് പൂർണമായും കോവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്ന സമയത്താണ് കോവിഡ്  ഇതര ശസ്ത്രക്രിയകൾ താത്ക്കാലികമായി നിർത്തിവെച്ചത്. കോവിഡ് ഇതര സേവനങ്ങൾ പൂർണതോതിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നോൺ കോവിഡ് ശസ്ത്രക്രിയകൾ പുനരാരംഭിച്ചത്. കൂടാതെ കാഷ്വാലിറ്റിയുടെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കാഷ്വാലിറ്റി വിഭാഗം സി വാർഡിൽ പ്രവർത്തിക്കുമെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *