അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ: ജോലിയ്ക്ക് പോകുന്നവർ ശ്രദ്ധിക്കണം; വീട്ടിലേക്ക് കോവിഡ് വരാതിരിക്കാൻ

September 8, 2021 - 8:32 pm

ആലപ്പുഴ: ജില്ലയിൽ കോവിഡ് പോസിറ്റീവായ കുട്ടികൾക്കും മുതിർന്നവർക്കും വീടുകളിൽ നിന്ന് തന്നെയാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. നിത്യവും ജോലിക്കായി കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഓഫീസുകളിലും പോയിവരുന്നവരിൽ നിന്നാണ് മറ്റുളളവരിലേയ്ക്ക് രോഗം പകരുന്നത്. രോഗബാധിതരായ ചിലർക്കെങ്കിലും ലക്ഷണങ്ങൾ ഒന്നും കാണാതിരിക്കുന്ന സാഹചര്യത്തിൽ രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. മുതിർന്നവരിലും കുട്ടികളിലും കോവിഡ് രോഗം ഉണ്ടാക്കുന്ന സങ്കീർണതകൾ മുൻകൂട്ടി പറയാനാവില്ല. പുറത്തുപോയി വരുന്നവർ നിർബന്ധമായും വസ്ത്രങ്ങൾ മാറ്റി കുളിച്ചതിന് ശേഷം മാത്രം വീടിനകത്ത് പ്രവേശിക്കുക. എല്ലായ്പ്പോഴും മാസ്‌ക് ശരിയായി ധരിക്കുക. ഇരട്ട മാസ്‌കോ, എൻ 95 മാസ്‌കോ ധരിക്കുക. ജോലി സ്ഥലത്ത് കൂട്ടംകൂടിയിരുന്നു ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുക.
പൊതുവാഹനങ്ങളിലും കടകളിലും മറ്റും തിരക്കിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. ദിവസവും പുറത്തു പോയി വരുന്നവർ മാസ്‌ക് ധരിച്ചു മാത്രം വീട്ടിലെ കുട്ടികളോടും മുതിർന്നവരോടും ഇടപെടണമെന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *