റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യൂണിയന്‍ തൊഴിലാളി കുത്തേറ്റുമരിച്ചു

September 9, 2021 - 8:47 am

തിരുവനന്തപുരം : തിരുവനന്തപുരം കിളളിപ്പാലം ബണ്ടിന്‌ സമീപം തൊഴിലാളി കുത്തേറ്റുമരിച്ചു. ഐഎന്‍ടിയുസി യൂണിയന്‍ അംഗമായ കാലടി ആറ്റുവരമ്പ്‌ സ്വദേശി സന്തോഷ്‌ കുമാര്‍(39) ആണ്‌ മരിച്ചത്‌. 2021 സെപ്‌തംബര്‍ 8 രാത്രി 10മണിയോടെയായിരുന്നു സംഭവം.

ഓട്ടോറിക്ഷയിലെത്തിയ രണ്ടുപേര്‍ സതീഷിനെ കുത്തി പരിക്കേല്‍പ്പിച്ചശേഷം രക്ഷപെടുകയായിരുന്നു. നാട്ടുകാര്‍ സതീഷ്‌ കുമാറിനെ സ്വകാര്യ ആശുപത്രിയിെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യക്തിപരമായ കാരണമാണ്‌ കൊലപാതകത്തിന്‌ പിന്നിലെന്ന്‌ ഫോര്‍ട്ടപോലീസ്‌ അറിയിച്ചു. പ്രതികളെ പിന്നീട്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *