റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താലിബാന്റെ 17 മന്ത്രിമാര്‍ യു.എന്‍. പ്രതിരോധ പട്ടികയിലുള്ളവര്‍

September 9, 2021 - 11:08 am

കാബൂള്‍: താലിബാന്‍ സര്‍ക്കാരിലെ 33 മന്ത്രിമാരില്‍ 17 പേര്‍ ഐക്യരാഷ്്രടസംഘടനയുടെ ഉപരോധപ്പട്ടികയിലുള്ളവരാണെന്ന് അഫ്ഗാന്‍ അംബാസഡറും യു.എന്‍. സ്ഥിരം പ്രതിനിധിയുമായ ഗുലാം ഇസക്സായ്.യു.എസ്. ഭീകരരായി പ്രഖ്യാപിച്ച നാലുപേരും മന്ത്രിസഭയിലുണ്ട്. ആഗോള ഭീകരരെന്നു മുദ്രകുത്തി ദശകോടി ഡോളറുകളാണ് ഇവരുടെ തലയ്ക്ക് അമേരിക്ക വിലയിട്ടിരുന്നത്. ഇവരില്‍ ഹഖാനി ശൃംഖലയുടെ തലവന്‍ സിറാജുദീന്‍ ഹഖാനിയുമുണ്ട്. കാബൂളിലെ ഇന്ത്യന്‍ എംബസിക്കുനേരേ നടന്ന ആക്രമണത്തിന്റെ സൂത്രധാരനാണ് സിറാജുദീന്‍ ഹഖാനി. 2008ല്‍ നടന്ന എംബസി ബോംബ് സ്ഫോടനത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റത് 141 പേര്‍ക്ക്.
താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുമോയെന്ന ചോദ്യത്തിനു മറുപടിയായി, അത് ഐക്യരാഷ്്രടസംഘടനയുടെ ജോലിയല്ലെന്നും അംഗരാജ്യങ്ങളാണു തീരുമാനിക്കേണ്ടതെന്നുമായിരുന്നു യു.എന്‍. വക്താവിന്റെ മറുപടി. പ്രധാനമന്ത്രി, രണ്ട് ഉപപ്രധാനമന്ത്രിമാര്‍, ആഭ്യന്തര, പ്രതിരോധ, വിദേശകാര്യമന്ത്രിമാര്‍ എന്നിവരുള്‍പ്പെടെ ഉപരോധപ്പട്ടികയിലാണുള്ളത്. ഉപരോധപ്പട്ടികയില്‍ ആരെയെങ്കിലും ഉള്‍പ്പെടുത്തണോ ഒഴിവാക്കണോയെന്നു തീരുമാനിക്കുന്നതു രക്ഷാസമിതിയും ഉപരോധസമിതിയുമാണെന്നു യു.എന്‍. സ്രെകട്ടറി ജനറലിന്റെ സഹവക്താവ് ഫര്‍ഹാന്‍ ഹഖ് വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *