കൊല്‍ക്കത്ത: ഡുറന്‍ഡ് കപ്പ് ഫുട്ബോളില്‍ ഇന്ത്യന്‍ നേവിക്കു മികച്ച വിജയം. സി ഗ്രൂപ്പ് മത്സരത്തില്‍ ഡല്‍ഹി എഫ്.സിയെ അവര്‍ 2-1 നാണു തോല്‍പ്പിച്ചത്. നേവിയുടെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ആറു മലയാളി താരങ്ങളുണ്ടായിരുന്നു. ബ്രിട്ടോ, ശ്രേയസ്, ഹരികൃഷ്ണ, ജിജോ, നിഹാല്‍ സുധീഷ്, പ്രദീഷ് എന്നിവരാണു കളിച്ചത്. 26-ാം മിനിറ്റില്‍ ശ്രേയസിലൂടെ നേവി ആദ്യ ഗോളടിച്ചു. 21-ാം മിനുട്ടില്‍ ഡല്‍ഹി വില്ലിസ് പ്ലാസയിലൂടെ ലീഡ് നേടിയിരുന്നു. കളി അവസാനിക്കാന്‍ നാലു മിനിറ്റ് മാത്രം ശേഷിക്കേ ധല്‍രാജ് സിങിന്റെ ഗോള്‍ നേവിയെ മുന്നിലെത്തിച്ചു.
