ലണ്ടന്‍: ബ്രസീലില്‍ നിന്നുള്ള ഫുട്ബോള്‍ താരങ്ങളെ കളിപ്പിക്കുന്നതിന് അഞ്ച് ഇം ഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്കു ഫിഫയുടെ താല്‍ക്കാലിക വിലക്ക്. ബ്രസീല്‍ ഫുട്ബോള്‍ അസോസിയേഷന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു 10 മുതല്‍ 14 വരെയാണു വിലക്ക്. അര്‍ജന്റീന, പെറു എന്നിവര്‍ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ബ്രസീല്‍ താരങ്ങളെ ചില ക്ലബുകള്‍ വിട്ടുകൊടുത്തില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രെഡ്, ലീഡ്സിന്റെ റാഫിഞ്ച, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്സണ്‍, ഗബ്രിയേല്‍ ജീസസ്, ലിവര്‍പൂളിന്റെ അലിസണ്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഫാബിഞ്ഞോ എന്നിവര്‍ക്കാണു കളിക്കാന്‍ പറ്റാതിരുന്നത്.
