റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ പാടില്ല. പെരുമാറ്റച്ചട്ടം പുറത്തിറക്കി കേരള കേന്ദ്ര സര്‍വകലാശാല

September 9, 2021 - 8:26 am

കാസര്‍കോട്‌ : ഫാക്കല്‍ട്ടി അംഗങ്ങള്‍ക്ക്‌ പെരുമാററ്റച്ചട്ടവുമായി കേരള കേന്ദ്ര സര്‍വകലാശാല. പ്രകോപനപരമോ ദേശവിരുദ്ധമോ ആയ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന്‌ സര്‍വകലാശാല നിര്‍ദ്ദേശം നല്‍കി. 2021 ഏപ്രിലില്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ ഒരദ്ധ്യാപകന്‍ കേന്ദ്രസര്‍ക്കാരനിതിരെ വാക്‌സിന്‍ നയത്തെയും ആര്‍എസ്‌എസിനെയും വിമര്‍ശിച്ച സംഭവത്തെ തുടര്‍ന്നാണ്‌ സര്‍വകലാശാല ഉന്നതാധികാരസമിതി പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്‌..

ആദ്യസെമസ്‌റ്റര്‍ എംഎ വിദ്യാര്‍ത്ഥികള്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസിനിടെ 2021 ഏപ്രില്‍ 19ന്‌ ആണ്‌ അസി. പ്രൊഫസറായ ഗില്‍ബര്‍ട്ട്‌ സെബാസ്റ്റ്യന്‍ കേന്ദ്രത്തെ വിമര്‍ശിച്ചത്‌. ആര്‍എസ്‌എസിനെ ഫാസിസ്റ്റ്‌ സംഘടന എന്നു വിശേഷിപ്പിക്കുകയും കേന്ദ്രത്തിന്‍റെ വാക്‌സിന്‍ നയത്തെ വിമര്‍ശിക്കകുയും ചെയ്‌തിരുന്നു. ഇത്‌ ചൂണ്ടിക്കാട്ടിയാണ്‌ സര്‍വകലാശാല പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്‌. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേരള കേന്ദ്ര സര്‍വകലാശാല വ്യക്തമാക്കുന്നു. വൈസ്‌ചാന്‍സലറുടെ അനുമതിയോടെയാണ്‌ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്‌. .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *