റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെ നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി എ.പി.അബ്ദുളളക്കുട്ടി

September 9, 2021 - 8:30 am

ന്യൂഡല്‍ഹി : എആര്‍നഗര്‍ സഹകരണബാങ്ക്‌ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ തേടി കേന്ദ്ര സഹകരണ മന്ത്രാലയത്തിനും ധനകാര്യമന്ത്രാലയത്തിനും പരാതി നല്‍കുമെന്ന്‌ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടി. ലാവ്‌ലിന്‍ വിഷയത്തില്‍ പണ്ട്‌ കുഞ്ഞാലിക്കുട്ടി സഹായിച്ചതിന്റെ പ്രത്യുപകാരമായിട്ടാണ്‌ മുഖ്യമന്ത്രി ജലീലിനെ തളളിക്കളയുന്നതെന്നും അബ്ദുളളക്കുട്ടി ആരോപിച്ചു. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ ഒരുതരത്തിലുളള അന്വേഷണവും ആവശ്യമില്ലെന്ന നിലപാടാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഈ നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1200 കോടിയുടെ കളളപ്പണം കൂമ്പാരമായി കിടക്കുന്നുവെന്ന വിഷയത്തില്‍ അന്വേഷണം നടക്കാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രി നേരിട്ടിടപെട്ട്‌ തടയുന്നത്‌ സംബന്ധിച്ച കേന്ദ്ര ധനകാര്യ വകുപ്പിനും സഹകരണ മന്ത്രലായത്തിനും പരാതി കൊടുക്കണമെന്നാണ്‌ ആഗ്രഹിക്കുന്നതെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. സഹകരണബാങ്ക്‌ വിഷയത്തില്‍ ഇവിടെ അന്വേഷണം നടക്കുമ്പോള്‍ സാധാരണ നിലയ്ക്ക് ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണ്‌ ജലീല്‍ ഉന്നയിച്ചതെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌ .

ജലീല്‍, ഇഡി ചോദ്യം ചെയ്‌ത ആളാണല്ലോ? ആ ചോദ്യം ചെയ്യലോടെ ഇഡിയില്‍ അദ്ദേഹത്തിന്‌ കുറേക്കൂടി വിശ്വാസം വന്നിട്ടുണ്ടെന്നാണ്‌ തോന്നുന്നത്‌ എന്നാണ്‌ മുഖ്യമന്ത്രി ജലീലിനെ പരിഹസിച്ചത്‌. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ്‌ ഏറ്റെടുക്കാത്തത്‌ എന്ന ചോദ്യത്തോട്‌ പ്രതികരിക്കവെയാണ്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞത്‌. സഹകരണ വകുപ്പു മന്ത്രി വി എന്‍ വാസവനും ഈ വിഷയത്തില്‍ ജലീലിനെ തളളിപ്പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ്‌ കേന്ദ്രസര്‍ക്കാരിനെ ഇടപെടുവിക്കാനുളള ബിജെപി നീക്കം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *