റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് നഗരത്തിൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു

September 10, 2021 - 7:53 am

പാലക്കാട്: നഗരത്തിൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും മുപ്പതിനായിരം രൂപയും മോഷ്ടിച്ചതായി പരാതി.. പാലക്കാട് പറക്കുന്നം സ്വദേശി മുഹമ്മദ് ബഷീറിന്റെ വീടാണ് കുത്തിതുറന്നത്. പറക്കുന്നത്തെ വ്യാപാരി മുഹമ്മദ് ബഷീറും കുടുംബവും 2021 സെപ്തംബർ 4ന് ശനിയാഴ്ച ചെന്നൈയിലേക്ക് യാത്ര പോയിരുന്നു. സെപ്തംബർ 9ന് രാവിലെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

രണ്ടുനില വീടിന്റെ മുകൾനിലയിലെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. താഴത്തെ നിലയിലെ അലമാരയിലാണ് സ്വർണവും പണവും സൂക്ഷിച്ചിരുന്നത്. വീടിന് സമീപം ഇരുമ്പുകട നടത്തുകയാണ് മുഹമ്മദ് ബഷീർ. പരാതിയെ തുടർന്ന് പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. അഞ്ചു ദിവസമായി വീട്ടിൽ ആരും ഇല്ലാത്തതിനാൽ മോഷണം എന്ന് നടന്നുവെന്നത് സംബന്ധിച്ച് വ്യക്തതയായില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *