റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിസാമുദ്ദീൻ എക്സ്പ്രസിലെ കവർച്ച; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

September 12, 2021 - 5:19 pm

തിരുവനന്തപുരം: നിസാമുദ്ദീൻ – തിരുവനന്തപുരം എക്സ്പ്രസിലെ കവർച്ചയ്ക്ക് പിന്നിലെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. കവർച്ചയ്ക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് അഗ്സർ ബാഷയെന്ന് പൊലീസ് സംശയിക്കുന്നു.

ഇയാൾ ട്രെയിനിൽ ഒപ്പം ഉണ്ടായിരുന്നെന്ന് യാത്രക്കാരിയായ വിജയലക്ഷ്മി തിരിച്ചറിഞ്ഞു. മൂന്ന് സ്ത്രീകളെയാണ് പ്രതി മയക്കി കിടത്തി കവർച്ച നടത്തിയത്.

Read Also: നിസാമുദ്ദീന്‍ എക്സ്പ്രസിൽ യാത്രക്കാരെ മയക്കിയ ശേഷം കവർച്ച

റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് അഗ്സർ ബാഷ നിസാമുദിൻ എക്സ്പ്രസിൽ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. വിജയലക്ഷ്മിയും മകൾ ഐശ്വര്യയും സഞ്ചരിച്ച കോച്ചിൽ ഇയാൾ ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു.

വിജയലക്ഷ്മി ഇയാളെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ ഇതിന് മുൻപും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അഗ്സർ ബാഷ ഇതിന് മുൻപും സമാനമായ രീതിയിൽ ട്രെയിനിൽ സഞ്ചരിച്ച് സഹയാത്രികർക്ക് ഭക്ഷണം നൽകി ബോധരഹിതരാക്കിയ ശേഷം കവർച്ച നടത്തുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് ഇയാൾ രക്ഷപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *